തൊടുപുഴയിൽ കുടുംബം കൂട്ട ആത്മ ഹത്യാ ശ്രമം; അമ്മയ്ക്കും അച്ഛനും പിന്നാലെ മകളും മരിച്ചു

 തൊടുപുഴയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. സിൽന(21)യാണ് മരിച്ചത്.
മാതാപിതാക്കളായ ആന്റണി, ജെസി എന്നിവര്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രാവിലെയാണ് സിൽന മരിച്ചത്.
ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് മൂവരെയും വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്. തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുന്ന ആന്റണിക്ക് 10 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.