ലാബ് കോട്ടും സ്‌തെസ്‌കോപ്പും അണിഞ്ഞ് വിവാഹ പന്തലിൽ നിന്ന് പ്രാക്ടിക്കൽ എക്‌സാം എഴുതാൻ എത്തിയ വധുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇതിനോടകം രണ്ട് മില്യണിലേറെ പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.തിരുവനന്തപുരത്തെ ബെഥനി നവജീവൻ കോളജ് ഓഫ് ഫിസിയോതെറപ്പിയിലെ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി അനിലാണ് വിഡിയോയിലെ താരം. വധുവിന്റെ വേഷത്തിൽ ക്ലാസ് മുറിയിലെത്തിയ ശ്രീലക്ഷ്മിയെ വിദ്യാർത്ഥികൾ ചിരിച്ചുകൊണ്ട് വരവേൽക്കുന്നത്.