കോട്ടുക്കൽ സ്വദേശി 25 വയസ്സുള്ള വിപിൻ, വിപിന്റെ സുഹൃത്ത് മുഹമ്മദ്ഷഹദ് എന്നിവരാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി കോട്ടുക്കൽ ആനപ്പുഴക്കൽ വെച്ചാണ് സംഭവം നടക്കുന്നത്.
രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക്ഇരു ചക്ര വാഹനത്തിൽ വരികയായിരുന്നു കോട്ടുക്കൽ ആനപ്പുഴക്കൽ സ്വാദേശി രാധാകൃഷ്ണനെ ഇരുവർ സംഘം കമ്പിവടികൊണ്ട് തലക്കടിച്ചു കൊലപെടുത്താൻ ശ്രെമിക്കുകയായിരുന്നു.
പ്രതികൾ റോഡിനു കുറുകെ കയറിനിന്നുഅസഭ്യം വിളിച്ചത് രാധാകൃഷ്ണൻ ചോദ്യം ചെയ്തു തുടർന്ന് പ്രതികൾ വാഹനത്തിൽ നിന്നും രാധാകൃഷ്ണനെ ചവിട്ടി വീഴ്ത്തികമ്പിവടികൊണ്ട് തലയടിച്ചു പൊട്ടിക്കുകയും മർദ്ധിക്കുകയും ചെയ്തു.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴത്തേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു
രാധാകൃഷ്ണപിള്ളയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
രാധാകൃഷ്ണപിള്ളയുടെപരാതിയിൽ കടയ്ക്കൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണം നടന്നുവരുന്നതിനോടുവിൽ കോട്ടുക്കലിൽ നിന്നും അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ 308വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.