ഓട്ടത്തിനിടെ ബസ് ഡ്രൈവറുടെ ഫോണ്‍ ഉപയോഗത്തിൽ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു,

കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന സംസം ബസിലെ ഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ഒരാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിന് പറഞ്ഞയക്കുകയും ചെയ്തിട്ടുണ്ട് . കഴിഞ്ഞ ദിവസമാണ് ബസ് ഓടിക്കുന്നതിനിടയില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുടെ മുന്നില്‍ നിരന്തരമായി ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഫറോക്ക് പേട്ട മുതല്‍ ഇടിമൂഴിക്കല്‍ വരെ എട്ട് തവണയാണ് ഇയാള്‍ ഫോണ്‍ ചെയ്തത്. യാത്രക്കാര്‍ ദൃശ്യം മൊബൈലില്‍ പകര്ത്തി സമൂഹമാധ്യമങ്ങളുടെ പ്രചരിപ്പിക്കുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ടതോടെ ട്രാഫിക് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ ഉപയോഗിച്ചതിന് ഹൈവേ പൊലീസ് ബസിന് പിഴ ചുമത്തുകയും ചെയ്യുകയുണ്ടായി.