20ന് രാവിലെ 5 മണിക്ക് പള്ളി ഉണർത്തൽ. 5 30ന് മഹാഗണപതി ഹോമം. രാത്രി ഏഴിന് വെൺകുളം രാജേഷും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ .
21ന് ഉച്ചയ്ക്ക് 12ന് അന്നദാനം. രാത്രി 9 30 ന് കൊല്ലം മുല്ല ക്രിയേഷൻസ് അവതരിപ്പിക്കുന്ന നാടൻ പാട്ട്.
22ന് ഉച്ചയ്ക്ക് 12ന് അന്നദാനം. രാത്രി 9 30 മുതൽ പേരാണം സ്റ്റാർസ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്.
23ന് ഉച്ചയ്ക്ക് 12 മുതൽ തിരുമംഗല്യസദ്യ . രാത്രി 8:00 മുതൽ മാലപ്പുറം പാട്ട് . പാട്ടിനു ശേഷം പാൽപ്പായസം, കാപ്പിസദ്യ എന്നിവ ഉണ്ടായിരിക്കും. പത്തര മണി മുതൽ മണിനാദം ആറ്റിങ്ങൽ അവതരിപ്പിക്കുന്ന നാടൻ പാട്ട് - നിറവാട്ടം.
24ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ. രാത്രി 10 30 മുതൽ തിരുവനന്തപുരം ശിവകലസമിതിയുടെ കാക്കാരിശി നൃത്ത സംഗീത നാടകം - ചന്ദ്രചൂഡൻ..വെളുപ്പിന് നാലുമണിക്ക് ഉരുൾ വഴിപാട്.
*25നാണ് പ്രസിദ്ധമായ പേരാണത് കുതിര എടുപ്പ് മഹോത്സവം....*
ഉച്ചയ്ക്ക് 12 മുതൽ സമൂഹ സദ്യ .
വൈകിട്ട് 5 30 മുതൽ കുതിര എടുപ്പ് , കുത്തിയോട്ടം, താലപ്പൊലി.. രാത്രി 9 മണി മുതൽ വക്കം ദുർഗ്ഗാദേവി കഥകളി ട്രൂപ്പ് അവതരിപ്പിക്കുന്ന കഥകളി - കഥ ബകവധം.
26 ന് രാവിലെ 8 30ന് സമൂഹ പൊങ്കാല. പത്തിന് നാഗർ അഭിഷേകം .. വൈകുന്നേരം അഞ്ചിന് ഐശ്വര്യപൂജ , നാരങ്ങാവിളക്ക്, സൗഭാഗ്യ ദീപം . രാത്രി 11ന് കാപ്പ് അഴിക്കൽ. വെളുപ്പിന് മൂന്നു മണിക്ക് ഗുരുസിയോടെ ഉത്സവം സമാപിക്കും .