കൊല്ലം: ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിനെ ഷിഹാബ് കുത്തിയത്. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.രാത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്നു റിയാസിന്‍റെ വയറ്റില്‍ ഷിഹാബ് നിരവധി തവണ കുത്തി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ റിയാസ് മരിച്ചു.