വീണ്ടും വിലയിടിഞ്ഞ് സ്വർണം

സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവില കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,170 രൂപയിലും പവന് 41,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഒരാഴ്‌ചയ്ക്കുള്ളിൽ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് ക്രമപ്പെട്ടെങ്കിലും സ്വർണം ഇന്നലെയും തിരുത്തൽ നേരിട്ടു. ഇന്നലെ 10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.90% താഴെ വന്നത് സ്വർണത്തിന് അനുകൂലമാണ്.