ഉത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം അടൂർ പ്രകാശ് എം.പി.
ഉദ്ഘാടനം ചെയ്തു. കലാശ്രേഷ്ഠ പുരസ്കാരം നേടിയ ഗോകുലം ഗോപാലന് എം.പി.മാരായ
അടൂർ പ്രകാശും എ.എ.റഹീമും ചേർന്ന് സമ്മാനിച്ചു. ഡി.കെ.മുരളി എം.എൽ.എ.
അധ്യക്ഷത വഹിച്ചു.
കർമശ്രേഷ്ഠ പുരസ്കാരം ബി.എസ്.ബാലചന്ദ്രനും സാമൂഹിക സേവ പുരസ്കാരം ബീനാ രാജേന്ദ്രനും നൽകി.
നടൻ
നീരജ് മാധവ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ
ഡോ. കെ.കെ.മനോജൻ, ക്ഷേത്ര പ്രസിഡന്റ് ബി.അർജുനൻ, പി.ജി.സുധീർ,
ആർ.ഉഷാകുമാരി, പി.വാമദേവൻപിള്ള, മാണിക്യമംഗലം ബാബു, വയ്യേറ്റ് പ്രദീപ്
എന്നിവർ പങ്കെടുത്തു.
ഫോട്ടോ ; മാണിക്കോട് മഹാശിവക്ഷേത്രത്തിന്റെ കലാശ്രേഷ്ഠ
പുരസ്കാരം ഗോകുലം ഗോപാലന് എം.പി.മാരായ അടൂർ പ്രകാശും എ.എ.റഹീമും ചേർന്നു
സമ്മാനിക്കുന്നു.