കടുവ കിണറിനുള്ളില്‍ ചത്ത നിലയില്‍

കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. വയനാട് പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ തോട്ടത്തിലെ കിണറിലാണ് കടുവയുടെ ജഡം കിടന്നത്.

ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കടുവയുടെ ജഡം കിണറ്റില്‍ നിന്നു പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് ജഡം മാറ്റും.