തിങ്കളാഴ്ച്ചയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ വനിത പൗല പെറൂച്ചിയോയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
എക്കണോമിക്ക് ക്ലാസ് ടിക്കറ്റുമായി കയറിയ യുവതി മദ്യപിച്ച് ലക്കുകെട്ട് തന്റെ സീറ്റ് ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശ്നം ആരംഭിച്ചത്. ഇതിന് വിസമ്മതിച്ചപ്പോള്‍ ക്യാബിന്‍ ക്രൂ ജീവനക്കാരുടെ മേല്‍ തുപ്പുകയും, യുവതി വസ്ത്രങ്ങളില്‍ ചിലത് അഴിച്ചുമാറ്റി അര്‍ദ്ധ നഗ്നയായി നടക്കാനാരംഭിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്നു യുവതി ബഹളമുണ്ടാക്കിയെന്നാണ് മുംബൈ പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
യുവതി വിമാനത്തിനുള്ളില്‍ അര്‍ദ്ധനഗ്നയായി നടക്കാന്‍ തുടങ്ങിയതോടെ യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടുവെന്നും എയര്‍ വിസ്താര പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മുംബൈ എയര്‍പോര്‍ട്ട് അധികാരപരിധിയില്‍ വരുന്ന മുംബൈയിലെ സഹാര്‍ പൊലീസ് സ്റ്റേഷനില്‍ യുകെ 256 വിമാനത്തിലെ ക്യാബിന്‍ ക്രൂവിന്റെ പരാതി സ്വീകരിക്കുകയും 2023 ജനുവരി 30 തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈയില്‍ ഇറങ്ങിയ ശേഷം യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് യുവതിക്ക് കോടതി ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.