Fabulous February: കാഴ്‌ചകാർക്ക് വേറിട്ട അനുഭവമായി സീതകളി അവതരണം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ സാംസ്‌കാരിക പരിപാടിയായ ഫാബുലസ് ഫെബ്രുവരിയുടെ ഭാഗമായാണ് സീതകളി അവതരിപ്പിച്ചത്. രാമായണത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ പാട്ടിന്റെയും വാദ്യങ്ങളുടെയും അകമ്പടിയോടെയുള്ള നൃത്തരൂപമാണ് സീതകളി. കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പെരിനാട് സീതകളി സംഘമാണ് വളരെ അപൂർവമായി മാറിക്കൊണ്ടിരിക്കുന്ന പൈതൃക കലാരൂപമായ സീതകളി അവതരിപ്പിച്ചത്. ഫാബുലസ് ഫെബ്രുവരിയുടെ ഉദ്ഘാടനം അഡ്വ വികെ പ്രശാന്ത് എംഎൽഎയാണ് നിർവഹിച്ചത്. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജിഎസ് പ്രദീപ്, സെക്രട്ടറി പ്രിയദര്‍ശനന്‍ പിഎസ്, പ്രോഗ്രാം അസിസ്‌റ്റന്‍ഡ് ആനി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.