സിപിഎം വെഞ്ഞാറമൂട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയും എൽസി അംഗവും മാണിക്കോട് ശിവ ക്ഷേത്രം അഡ്വൈസറി കമ്മിറ്റി സെക്രട്ടറിയുമായ പി വാമദേവൻ പിള്ളയ്ക്കാണ് വെട്ടേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 9:30 ഓടെ ആയിരുന്നു സംഭവം.
മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന മുന്നൊരുക്ക പ്രവർത്തനങ്ങൾ കഴിഞ്ഞു രാത്രി 9 മണിയോടെ വീട്ടിൽ എത്തിയ വാമദേവനെ9:30 ഓടെ ഒരു യുവാവ് വന്നു വിളിക്കുകയും. എന്തിനാണ് വെള്ളം എടുത്ത് ഒഴിച്ചത് എന്ന് ചോദിക്കുകയും ചെയ്‌തു. അതേസമയം നീ ആരാണ് എന്തിനാണ് ഇവിടെ വന്നത് എന്ന ചോദ്യം വാമദേവൻ തിരിച്ചു ചോദിച്ചപ്പോൾ കയ്യിൽ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തിനു ഭാഗത്തേക്ക് വെട്ടാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് ആക്രമിയെ കൈകൾ കൊണ്ട് തടയുകയും ഇരു കൈകൾക്കും വെട്ടേൽക്കുകയും ചെയ്‌തു. വാമദേവന്റെ മകൾ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പക്ഷേ ആക്രമയുടെ മുഖം കണ്ട് പരിചയം ഇല്ല എന്നാണ് വാമദേവൻ പറയുന്നത്. രണ്ടു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ വാമദേവനെ വെഞ്ഞാറമൂട് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.