നഗരൂർ :- എംസാന്റ് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു.

നഗരൂർ കല്ലിംഗൽ തയ്ക്കാവിന് സമീപം ഇന്നലെ രാത്രിയിലാണ് റോഡ് സൈഡിലെ കലിംഗും തകർത്ത് പുരയിടത്തിലേക്ക് ലോറി ഇടിച്ചു കയറിയത്..ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ ടയറിന്റെ ഭാഗങ്ങൾ തകർന്നു. നഗരൂർ ഭാഗത്തുനിന്നും കിളിമാനൂരിലേക്ക് വരികയായിരുന്നു ലോറി.ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് വിവരം. എതിർ ദിശയിൽ വാഹനം ഇല്ലാതിരുന്നതിന്നാൽ വൻ അപകടം ഒഴിവായി.