ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ രാത്രി 12 വരെയുമാണ് പ്രതിദിന ലൈറ്റ് ഷോകൾ നടക്കുക. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം നാല് മുതൽ അർദ്ധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ പുലർച്ച ഒന്ന് വരെയും ലൈറ്റ് വില്ലേജ് തുറന്നിരിക്കും.
ലൈറ്റ് മ്യൂസിയം ഗെയിമുകൾ, വിനോദ പ്രവർത്തനങ്ങൾ, സംഗീതം, ലൈവ് ഷോകൾ, വിവിധ തരം ഭക്ഷണ പാനീയങ്ങൾ എന്നിവയെല്ലാം സന്ദർശകർക്ക് ആസ്വദിക്കാം. യൂനിവേഴ്സിറ്റി സിറ്റി ഹാൾ, അൽ നൂർ മസ്ജിദ്, ഖാലിദ് ലഗൂൺ, ഷാർജ മസ്ജിദ്, അൽ മജാസ് വാട്ടർഫ്രണ്ട്, ഷാർജ ഫോർട്ട് (അൽ ഹിസ്ൻ ഫോർട്ട്), അൽ ഹംരിയ മുനിസിപ്പാലിറ്റി കെട്ടിടം, അൽ ദൈദ് ഫോർട്ട് , അൽറഫീസ അണക്കെട്ട്, കൽബ ക്ലോക്ക് ടവർ, ദിബ്ബ അൽ ഹിസനിലെ ശൈഖ് റാശിദ് ബിൻ അഹമ്മദ് അൽഖാസിമി മസ്ജിദ് എന്നിവിടങ്ങളിൽ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ കാണാം.