കിളിമാനൂർ :- ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.

കിളിമാനൂർ പുതിയകാവ് സ്വദേശി ഷിബുവിനാണ് പരിക്കേറ്റത്.

 ഇന്നലെ രാത്രി 10:45 ഓടെ കിളിമാനൂരിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപത്തു വച്ചായിരുന്നു ആക്രമണം.

 ഇന്നലെ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഫ്ലോട്ട് കണ്ടുകൊണ്ട് നിൽക്കെ കിളിമാനൂരിലെ ഗുണ്ടാ സംഘത്തിൽ പെട്ട ഒരാൾ യാതൊരു പ്രകോപനവും ഇല്ലാതെ ഷിബുവിനെ ആക്രമിക്കുകയായിരുന്നുവത്രെ.

 തലയ്ക്ക് സാരമായി പരിക്കേറ്റ ഷിബു വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കിളിമാനൂർ പോലീസിൽ പരാതി നൽകി.
ഡിവൈഎഫ്ഐ മുൻ നേതാവാണ് ഷിബു.