1. എച്ച്ഡിഎൽ
നല്ല കൊളസ്ട്രോൾ ആയ ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീൻ (എച്ച്ഡിഎൽ) പുരുഷന്മാരിൽ 40 mg/dl നും സ്ത്രീകളിൽ 50 mg/dl നും മുകളിലായിരിക്കണം. പരിശോധനയിൽ ഇത് കുറഞ്ഞ് കാണപ്പെട്ടാൽ എച്ച്ഡിഎൽ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. നിത്യവുമുള്ള വ്യായാമം, ഒമേഗ 3 ഫാറ്റി ആസിഡുകൾ സമൃദ്ധമായ മീൻ പോലുള്ള ഭക്ഷണവിഭവങ്ങളുടെ ഉപയോഗം എന്നിവ ഇക്കാര്യത്തിൽ സഹായകമാണ്.
2. ട്രൈഗ്ലിസറൈഡ്
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ട്രൈഗ്ലിസറൈഡ് തോത് വളരെ പ്രധാനമാണ്. ഇത് 100 mg/dl ന് താഴെയാകാൻ ശ്രദ്ധിക്കണം.
3. ട്രൈഗ്ലിസറൈഡ്/ എച്ച് ഡിഎൽ അനുപാതം
1:2 എന്ന അനുപാതത്തിലായിരിക്കണം. ട്രൈഗ്ലിസറൈഡ് –എച്ച്ഡിഎൽ തോത് ടോട്ടൽ കൊളസ്ട്രോൾ ഉയർന്നതാണെങ്കിലും ഈ തോത് കൃത്യമാണെങ്കിൽ ഭയപ്പെടാനൊന്നുമില്ലെന്ന് ഡോ. വിശാഖ കൂട്ടിച്ചേർക്കുന്നു.
കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുള്ളവർ കൊളസ്ട്രോളിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. വെറുതെ സ്റ്റാറ്റിൻ മരുന്ന് വാങ്ങി കഴിക്കുന്നതിന് പകരം ആവശ്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കേണ്ടതെന്നും ഡോ. വിശാഖ ഓർമിപ്പിക്കുന്നു.