കൊച്ചി• ജഡ്ജിമാര്‍ക്കെന്ന പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെ ചോദ്യം ചെയ്തു. എറണാകുളം പൊലീസ് ക്ലബ്ബിൽ രണ്ടു തവണയാണ് സൈബിയെ ചോദ്യം ചെയ്തത്.പ്രത്യേക അന്വേഷണ സംഘത്തലവൻ കെ.എസ്.സുദർശന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ സൈബിയുടെ ഓഫിസിൽ പരിശോധന നടത്തിയ അന്വേഷണ സംഘം മൊബൈൽ ഫോണും ലാപ്ടോപ്പും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.
തനിക്കെതിരായ ആരോപണങ്ങൾ നേരത്തെ തന്നെ സൈബി നിഷേധിച്ചിരുന്നു. തനിക്കെതിരെ മൊഴി നൽകിയ 4 അഭിഭാഷകർക്കെതിരെ അന്വേഷണം വേണമെന്നും ബാർ കൗൺസിൽ അയച്ച നോട്ടിസിന് മറുപടിയായി സൈബി അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നും അറിയിച്ചു.