തിരുവനന്തപുരം.മന്ത്രവാദത്തിന്റെ പേരിൽ പീഡന ശ്രമം.തിരുവനന്തപുരത്തു പുരോഹിതൻ പിടിയിൽ.വെള്ളറടയിലാണ് സംഭവം നടന്നത്.വിതുര സ്വദേശി സജീർ മൗലവി ആണ് പിടിയിലായത്.ഇയാൾ വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു വെള്ളറട സ്വദേശിയായ 23 കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.കുഞ്ഞുങ്ങൾ ഇല്ലാത്തത് സർപ്പ ദോഷം മൂലമാണെന്ന് തെറ്റിദ്ധരിപ്പിച്ചു.പരിഹാര കർമ്മങ്ങൾ നടത്താൻ താമസസ്ഥലത്തേക്ക് എത്തണമെന്ന് നിർദ്ദേശിച്ചു എന്നാൽ മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തി പെൺകുട്ടിയെ മാത്രം മുറിയിൽ പ്രവേശിപ്പിച്ചു.പിന്നാലെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.ഒളിവിൽ കഴിയവേ വാളിക്കോട് നിന്നാണ് സജീറിനെ പിടികൂടിയത്