കരവാരം പഞ്ചായത്ത് ജൽജീവൻ രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം വാർഡ് 15 മേവർക്കൽ മച്ചേരികോണത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബുലാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. എംകെ ജ്യോതി അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഉല്ലാസ് ശ്രീമതി ഇന്ദിരാസുദർശനൻ, ശ്രീ. ജാബിർ, മേവർക്കൽ നാസർ, സബീർ, രാജേന്ദ്രൻ നായർ, രാജശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.