നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് സംഗീത അദ്ധ്യാപകൻ മരിച്ചു

ബൈക്ക് മതിലിൽ ഇടിച്ചുമറിഞ്ഞ് റിട്ടയേർഡ് സംഗീത അദ്ധ്യാപകൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പന്തളം – മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമലമുക്കിനു സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ റിട്ടയേർഡ് അദ്ധ്യാപകൻ കറ്റാനം വെട്ടക്കോട് അമൃതവർഷിണി വീട്ടിൽ കെ.കെ. ഓമന​ക്കുട്ടൻ (64) ആണ് മരിച്ചത്.നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ തട്ടിമറിഞ്ഞാണ് അപകടമുണ്ടായത്. ആറന്മുള ക്ഷേത്രത്തിൽ നടന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടലേക്ക് മടങ്ങവേയാണ് സംഗീത അദ്ധ്യാപകൻ അപകടത്തിൽപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന ബന്ധു കുറത്തി​കാട് വിജയഭവനത്തിൽ ച​ന്ദ്രനെ (58) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിക്കോട്ട് സംഗീത സ്‌കൂൾ നടത്തിവരുകയായിരുന്നു. ഭാര്യ. വി​ജയമ്മ. മക്കൾ : നീലാംബരി, നിഥിൻ.