തിരുവനന്തപുരം വിതുരയ്ക്കടുത്ത് പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊൻമുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടനക്കുട്ടത്തെ കണ്ടത്. രണ്ട് വലിയ ആനയും രണ്ട് ചെറിയ ആനയുമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.രാവിലെ 8 മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. റോഡിൽ നിന്നും 50 മീറ്റർ അകലെ നിന്നിരുന്ന ആനകൾ ഇപ്പോൾ അൽപ്പം അകത്തേക്ക് മാറിയിട്ടുണ്ട്. കടുത്ത ചൂടും വെള്ളത്തിൻ്റെ കുറവും മൂലമാണ് കാട്ടാനകൾ ഇറങ്ങിയതെന്നാണ് സൂചന. ഈ ഭാഗത്ത് പകൽ സമയം കാട്ടാന ഇറങ്ങുന്നത് പതിവില്ല.അതേസമയം പൊൻമുടിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരികൾക്ക് പൊൻമുടിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.