പൊട്ടിച്ചിരി നിയന്തിക്കാനാകാത്ത പന്ത്രണ്ടുകാരന് കൊച്ചിയില്‍ റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടന്നു,

പൊട്ടിച്ചിരി നിയന്തിക്കാനാകാത്ത പന്ത്രണ്ടുകാരന്‍. അവന് കൂട്ടുകാര്‍ കുറവായിരുന്നു. അവന്റെ അനിയന്ത്രിതമായ ചിരിയായിരുന്നു അതിന് കാരണമായിരുന്നത്.

അവന്റെ പെരുമാറ്റത്തില്‍ എന്തെക്കോയോ പ്രശ്‌നങ്ങളുണ്ടെന്നാണ് അദ്ധ്യാപകരും സുഹൃത്തുക്കളും മാതാപിതാക്കളും കരുതിയിരുന്നത്. കാരണം യാതൊരു കാരണവുമില്ലാതെയാണ് പലപ്പോഴും അവന്‍ പൊട്ടിച്ചിരിച്ചിരുന്നത്. ചിലപ്പോള്‍ ഉറക്കത്തിലും പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. ഇത് മാനസിക പ്രശ്‌നമാണെന്ന് കരുതി മാതാപിതാക്കള്‍ ആര്യനെ ആദ്യം മനോരോഗവിദഗ്‌ധനെയാണ് കാണിച്ചിരുന്നത്.

എന്നിട്ടും ആര്യന്റെ ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍. ഇതിനിടെ ഒരു ദിവസം അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് ആര്യനെ ആശുപത്രിയിലെത്തിച്ചതോടെയാണ് അവന്റെ അനിയന്ത്രിതമായ ചിരിക്ക് പിന്നിലെ കാരണം കണ്ടെത്താൻ കഴിഞ്ഞത്.എംആര്‍ഐയില്‍ അവന്റെ തലച്ചോറിനുള്ളില്‍ ഒരു ചെറിയ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇത് ‘ജെലാസ്റ്റിക് എപ്പിലെപ്‌സി സീഷര്‍’ എന്ന അസുഖത്തിന് കാരണമെന്ന് കണ്ടെത്തി. അനിയന്ത്രിതമായ ചിരിയാണ് ഇതിന്റെ പ്രധാന ലക്ഷണമായി കാണുന്നത്.