ന്യൂഡൽഹി: അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന. ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ. തുടര്‍ഘട്ടങ്ങളില്‍ കായിക ക്ഷമത പരിശോധനയും മെഡിക്കല്‍ പരിശോധനയും നടത്തും. നേരത്തെ കായികക്ഷമത, മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു പ്രവേശന പരീക്ഷ. പൊതുപ്രവേശന പരീക്ഷ നടത്തുന്നതിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറക്കാനാകുമെന്നും, അതുവഴി സാമ്പത്തിക ചെലവും ഉദ്യോഗസ്ഥ വിന്യാസവും ചുരുക്കാനാകുമെന്നുമാണ് കരസേനയുടെ വിശദീകരണം. അയ്യായിരം മുതല്‍ ഒന്നരലക്ഷം വരെ ഉദ്യോഗാര്‍ത്ഥികളാണ് പല സംസ്ഥാനങ്ങളിലും റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കെത്തിയിരുന്നത്.