ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പോങ്ങനാട് ബന്ധുവീട്ടിൽ വെച്ച്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് കാനാറാ വാർഡ് അംഗവും,കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
( കെ പി എസ് ടി എ ) മുൻ സംസ്ഥാന നിർവാഹക സമിതി അംഗവും, ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് ചീഫ് ട്യൂട്ടറും, ഡയറ്റ് ഇംഗ്ലീഷ് ഫാക്കൽറ്റിയും, കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയുമായിരുന്ന ശ്രീലത ടീച്ചർ.
മൃതദേഹം സ്വവസതിയിൽ എത്തിച്ചിട്ടുണ്ട്.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാളിൽ നാളെ രാവിലെ 10.00 മണിക്ക് പൊതുദർശനത്തിന് ശേഷം 11.30 മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
ഭർത്താവ് - കൃഷ്ണകുമാർ (late)
മക്കൾ - നന്ദന, നന്ദു
മരുമക്കൾ - രാകേഷ്, ബിന്ദു