കിളിമാനൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ കുഭഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും..സന്ധ്യക്ക് 7.30 ന് ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറി, കാപ്പു കെട്ടി കുടിയിരുത്തി തോറ്റംപാട്ട് ആരംഭിക്കുന്നതോടുകൂടി ഉത്സവത്തിന് തുടക്കമാകും, കൊടിമര എഴുന്നള്ളത്തും വിളംബര ഘോഷയാത്രയും ഇന്ന് വൈകുന്നേരം 3 30 ന് ആരംഭിക്കും.
പൊങ്കാല 22 ന് രാവിലെ 9.00 ന് നടക്കും.23 ന് ഉച്ചക്ക് 12.00 മണിമുതൽ അന്നദാനം.25 ന് രാവിലെ 5.00 മണിക്ക് ഉരുൾ സമർപ്പണം,, വൈകുന്നേരം
4.30 ന് വില്ലിൽ തൂക്കം, രാത്രി 11 ന് വണ്ടികുതിരകളും,കെട്ടുകാഴ്ച്ചകളും സമർപ്പണവും നടക്കും..എല്ലാ ദിവസവും വിശേഷാൽ പൂജകളും,കൊടിമര ചുവട്ടിൽ നിറപറ സമർപ്പണവും, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്..26 ന് രാത്രി 11 മണിക്ക് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ കുഭഭരണി ഉത്സവത്തിന് സമാപനമാകും.