മാങ്ങ പറിക്കാന്‍ കയറിയ ആള്‍ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: മാങ്ങ പറിക്കാന്‍ കയറിയ ആള്‍ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചു. അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66)വാണ് മരിച്ചത്. സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ ബാബു മരത്തില്‍ തന്നെ തൂങ്ങിക്കിടന്നു. താഴെ നിന്നവര്‍ ഉടനെ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചു. മട്ടാഞ്ചേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി വല ഉപയോഗിച്ച് ബാബുവിനെ താഴെയിറക്കിയെങ്കിലും അതിന് മുന്‍പ് മരണം സംഭവിച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു. ബാബു ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റസിയയാണ് ഭാര്യ. മക്കള്‍: റിംഷാദ്, രസ്‌ന. മരുമക്കള്‍: ഷാബിയ, അനീഷ്.