പ്രതി മൂത്രമൊഴിക്കാനെന്ന വ്യാജേന മുങ്ങി ; ഓടിച്ചിട്ട് പിടിച്ച്‌ പോലീസ്,

തിരുവനന്തപുരം: പോലീസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസിന് ഓടിച്ചിട്ട് പിടിക്കേണ്ടി വന്നു.

തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്താണ് സംഭവം നടന്നത്. വട്ടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പോലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് രാജേഷിനെ കൊണ്ടുവന്നത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിയുടെ വിലങ്ങ് അഴിച്ചു കൊടുക്കുകയായിരുന്നു.. ഈ സമയത്താണ് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുണ്ടായത്.