*ശാർക്കരയിൽ തീയും പുകയുമായി പൊങ്കാലയ്ക്ക് തുടക്കം*

ശാർക്കരേശ്വരിയുടെ പുണ്യം നേടിയ ശാർക്കര പറമ്പിനെ ആവേശം കൊള്ളിച്ചു പ്രസിദ്ധമായ ശാർക്കര പൊങ്കാലയ്ക്ക് തീജ്വാല ഉയർന്നു. ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ ക്ഷേത്രം മേൽശാന്തി തീപകർന്നതോടെ ആയിരങ്ങളുടെ കണ്ടങ്ങളിൽ നിന്നും കുരവയുടെ ശബ്ദം ഉയർന്നു. അത് ചിറയിൻകീഴിന്റെ ആരവമായി.
  വി ശശി എംഎൽഎ ഉൾപ്പെടെ ഉള്ളവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രസിദ്ധമായ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.