തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴ്ന്നു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,240 രൂപയിലും പവന് 41,920 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. അതേ സമയം ഇന്ന് രാജ്യാന്തര വിപണിയിൽ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളെ തുടർന്ന് അമേരിക്കൻ ബോണ്ട് യീൽഡിനുണ്ടായേക്കാവുന്ന ചലനങ്ങൾ സ്വർണത്തിന് പ്രധാനമാണ്.