കാമുകിയെ കൊന്നു ഫ്രീസറിലാക്കി, അന്ന് തന്നെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുവാവ്

കാമുകിയെ കൊലപ്പെടുത്തി ഫ്രീസറിലാക്കിയ അന്നു തന്നെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുവാവ്! ഡല്‍ഹി നജഫ്ഗഡിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം. കേസുമായി ബന്ധപ്പെട്ട് ധാബ ഉടമയായ സഹീല്‍ ഗെലോട്ടി(24)നെ പോലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശിനിയായ നിക്കി യാദവ് (25) ആണ് കൊല്ലപ്പെട്ടത്. സഹീലും യുവതിയും തമ്മില്‍ ഏതാനും നാളുകളായി അുപ്പത്തിലായിരുന്നു. എന്നാല്‍, ഇതിനിടെ സഹീല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം യുവതി മനസ്സിലാക്കുകയും ഇതിനെച്ചൊല്ലി ഇരുവരും തര്‍ക്കത്തിലേപ്പെടുകയുമായിരുന്നു.

വിവാഹത്തില്‍ നിന്ന് സഹീലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് യുവതി നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍, ഇതിന് തയ്യാറാകാതെ പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ചാര്‍ജറിന്‍െ്‌റ വയര്‍ കഴുത്തില്‍ കുരുക്കിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.

ഈ മാസം പത്തിനായിരുന്നു സംഭവം. തുടര്‍ന്ന് യുവതിയുടെ മൃതദേഹം ധാബയിലെ ഫ്രീസറിലേക്കു മാറ്റി. അതിനുശേഷം നേരേ വീട്ടിലെത്തിയ പ്രതി റെഡിയായി നേരേ വിവാഹമണ്ഡപത്തിലേക്കു തിരിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചതായും പോലീസ് വ്യക്തമാക്കി.