വിദ്യാർഥിനിയുടെ വയറിന് അസാധാരണ വലിപ്പം, ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടി ഏഴ് മാസം ​ഗർഭിണി, പ്രതി പിടിയിൽ

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അപ്പു എന്ന് വിളിക്കുന്ന നിബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ പ്രണയം നടിച്ചാണ് അമ്പലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വലയിലാക്കിയതെന്നു പൊലീസ് പറയുന്നു. പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം.വിദ്യാര്‍ഥിനിയുടെ വയറിന്റെ അസാധാരണ വലിപ്പം ശ്രദ്ധയിൽപ്പെട്ട ആശ വർക്കർ ഓയൂർ സര്‍ക്കാർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്നറി‌‌ഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.