ഒന്‍പത് ദിവസത്തിന് ശേഷവും ‘മരണത്തിന് തൊടാന്‍ സാധിച്ചില്ല’, തുര്‍ക്കിയില്‍ മൂന്ന് പേർക്ക് കൂടി അത്ഭുത രക്ഷപ്പെടൽ-

തുര്‍ക്കിയില്‍ നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത. ഭൂകമ്പം നടന്ന് ഒന്‍പത് ദിവസം കഴിഞ്ഞും രക്ഷാപ്രവര്‍ത്തകര്‍ക്ക് വീണ്ടും ഊര്‍ജ്ജസ്വലതയോടെ ജോലി ചെയ്യാന്‍ കരുത്തുപകര്‍ന്ന് തകര്‍ന്ന കെട്ടിടത്തിന്റെ അടിയില്‍ നിന്ന് മൂന്ന് പേരെ കൂടി രക്ഷിച്ചു. രണ്ടു സഹോദരങ്ങള്‍ അടക്കമുള്ളവരെയാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്.

17 ഉം 18 ഉം വയസ് മാത്രം പ്രായമുള്ള രണ്ടുപേരെ അടക്കമാണ് രക്ഷിച്ചത്. ദുരന്തത്തിന് 198 മണിക്കൂറിന് ശേഷം കഹ്‌റമന്‍മാരസില്‍ നിന്ന് മുഹമ്മദ് എനെസ് യെനിനാര്‍, ബാക്കി യെനിനാര്‍ എന്നിവരെയാണ് രക്ഷിച്ചത്. ഇതില്‍ മുഹമ്മദ് എനെസ് യെനിനാറിന് 17 വയസ് മാത്രമാണ് പ്രായം. 18കാരനായ മുഹമ്മദ് കഫെര്‍ സെറ്റിന്‍ ആണ് രക്ഷപ്പെട്ട മൂന്നാമത്തെയാള്‍. കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്നാണ് കൗമാരക്കാരനെ പുറത്തെടുത്തത്.കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ആയിരക്കണക്കിന് പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ദുരന്തത്തില്‍ 31000ലധികം പേരാണ് മരിച്ചത്. 80,000ല്‍പ്പരം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍