*വാഹനം മോഷ്ട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ.*

വാഹന മോഷണ കേസിലെ പ്രതി അറസ്റ്റിൽ.പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട ബൗണ്ടർ വിള തടത്തരികത്തി വീട്ടിൽ വിഷ്ണു (27) വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.കിളിമാനൂർ പന്തുവിള മഹേഷ് ഭവനിൽ മണിയന്റെ മകൻ രാജീവിന്റെ മോട്ടോർ സൈക്കിൾ കല്ല് കടവ് മാടൻനട ക്ഷേത്രത്തിനു സമീപത്തു നിന്നും മോഷ്ടിച്ച് കൊണ്ടു പോയ കേസിലാണ് പ്രതി അറസ്റ്റിലായത്. മോഷണം പോയ ബൈക്കിനെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുര റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് , കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് , അരുൺ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റാരെങ്കിലും പ്രതിയെ മോഷണത്തിൽ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് അറിയിച്ചു.


*വാഹനം മോഷ്ട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ.* 
: വാഹന മോഷണ കേസിലെ പ്രതി അറസ്റ്റിൽ.പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട ബൗണ്ടർ വിള തടത്തരികത്തി വീട്ടിൽ വിഷ്ണു (27) വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.കിളിമാനൂർ പന്തുവിള മഹേഷ് ഭവനിൽ മണിയന്റെ മകൻ രാജീവിന്റെ മോട്ടോർ സൈക്കിൾ കല്ല് കടവ് മാടൻനട ക്ഷേത്രത്തിനു സമീപത്തു നിന്നും മോഷ്ടിച്ച് കൊണ്ടു പോയ കേസിലാണ് പ്രതി അറസ്റ്റിലായത്. മോഷണം പോയ ബൈക്കിനെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുര റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് , കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് , അരുൺ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റാരെങ്കിലും പ്രതിയെ മോഷണത്തിൽ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് അറിയിച്ചു.