*ബിപിഎൽ* *സൗജന്യ കുടിവെള്ള വിതരണം* *തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ*

ജനങ്ങൾക്ക് അധിക ബാധ്യത വരാത്ത രീതിയിലാണ് ലിറ്ററിന് ഒരു പൈസ വർധിപ്പിക്കാനുള്ള തീരുമാനമെന്നും സേവനരംഗത്ത് കൂടുതൽ സൗകര്യമൊരു ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സാധാരണ കുടുംബത്തിന് ഒരു ദിവസം 500 ലിറ്ററെന്ന കണക്കിൽ പ്രതിമാസം 15,000 ലിറ്റർ വെള്ളമാണ് സൗജന്യമായി നൽകുന്നത്. വില വർധന അവരെ ബാധിക്കില്ല. ജല ഉപയോഗം പരിമിതപ്പെടുത്തുകയും ഭാവിയിൽ ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കി സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമം. വെള്ളക്കരം കൂട്ടിയതിനെക്കുറിച്ച് ആർക്കും പരാതിയില്ല. ജനങ്ങൾക്ക് കാര്യങ്ങളറിയാം. ആയിരം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുമ്പോൾ വരുമാനം 10.92 രൂപയാണ്. ഇത്രയും വെള്ളം വിതരണം ചെയ്യുമ്പോൾ വാട്ടർ അതോറിറ്റിക്ക് 11.93 രൂപ നഷ്ടമുണ്ടാകുന്നു. അറ്റകുറ്റപ്പണികൾ ചെയ്ത വകയിൽ കരാറുകാർക്ക് 137.06 കോടി രൂപ കൊടുത്ത് തീർക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് വാട്ടർ അതോറിറ്റിയുടെ ശുപാർശ അംഗീകരിച്ച് വർധനയ്ക്ക് തീരുമാനിച്ചത്. വെള്ളക്കരം കൂട്ടുന്നത് ആദ്യമായല്ല. യുഡിഎഫ് കാലത്ത് വെള്ളത്തിന് വില കൂട്ടിയപ്പോൾ ജലം അവശ്യ വസ്തുവായിരുന്നില്ലേ യെന്നും മന്ത്രി ചോദിച്ചു.