കല്ലമ്പലം : തിരുവനന്തപുരം കൊല്ലം ജില്ലകളിൽ വിവിധ സ്റ്റേഷൻ പരിധികളിൽ റബ്ബർ ഷീറ്റ് മോഷണം നടത്തി വന്നിരുന്ന പ്രതിയെ നഗരൂർ പോലീസ് പിടികൂടി. മടത്തറ തുമ്പൻതൊടി അസീന മനസിലിൽ പള്ളിക്കൽ ഷമീർ (39)ആണ് പിടിയിലായത്.ഇദ്ദേഹം നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഒരു മാസത്തിൽ അധികമായി നാവായിക്കുളം, മുക്കുകട മരുതിക്കുന്ന്, തോളൂർ പ്രദേശങ്ങളിൽ റബ്ബർ ഷീറ്റ് മോഷണം പതിവായിരുന്നു. നിരവധി വീടുകളിലെ സീ സീ ടി വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു എന്നാൽ ആളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല.
മുക്കുകട സ്വദേശിയായ ഷാനവാസിന്റെ 20 ഷീറ്റ്,മംഗലംകുന്നിൽ ഷാജഹാന്റെ 40 ഷീറ്റും ഫോറിൻ ചെരുപ്പും,മുസ്തഫയുടെ 34 ഷീറ്റ് ഹക്കീമിന്റെ 16 റബ്ബർ ഷീറ്റും ഒട്ടു പാലും കഴിഞ്ഞ ആഴ്ച മോഷണം പോയിരുന്നു. രണ്ട് ദിവസം മുൻപ് തോളൂർ ജംഗ്ഷനിലെ 3വീടുകളിൽ നിന്നായി നൂറോളം ഷീറ്റ് മോഷണം പോയിരുന്നു.
നിലവിൽ കടയ്ക്കൽ സ്റ്റേഷനിൽ വാറണ്ട് ഉൾപ്പടെ രണ്ട് കേസ് ഇയാളുടെ പേരിലുണ്ട്.