ഇതിനിടയില്‍ കൈയില്‍ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. ക്ഷീണം തോന്നിയപ്പോള്‍ ഉറങ്ങിപ്പോവുകയായിരുന്നു.
വീടിന്റെ ഓടുകള്‍ ഇളക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം വെങ്കടേശിനെ വിളിച്ചറിയിച്ചു. വെങ്കടേശന്‍ പോലീസിനെയും കൂട്ടി വീടുതുറന്നപ്പോള്‍ സ്വാതിതിരുനാഥന്‍ കിടപ്പുമുറിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.
അറസ്റ്റുചെയ്തശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. വീട്ടില്‍ ആളില്ലാത്തതിനാല്‍ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തില്‍ ഉറങ്ങിപ്പേയെന്നും സ്വാതിതിരുനാഥന്‍ മൊഴി നല്‍കി