കൊല്ലം, ചടയമംഗലത്ത് കെഎസ്ആർടിസി ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് പെൺകുട്ടിയും യുവാവും മരണപ്പെട്ടു. പുനലൂർ ഐക്കരക്കോണം സ്വദേശി 19 വയസ്സുള്ള അഭിജിത്ത്,
പുനലൂർ കാട്ടൂർ സ്വദേശിനി 20വയസ്സുള്ള ശിഖ എന്നിവരാണ് മരണപെട്ടത്.
അഭിജിത്ത് പത്തനംതിട്ട മുസ്ലിയാർ കോളേജിൽ ബി ബി എ വിദ്യാർത്ഥിയും, ശിഖ തട്ടത്തുമല വിദ്യ ആർട്സ് ആൻഡ് സയൻസ് ടെക്നോളജിയിലെ രണ്ടാംവർഷ എൻജിനിയറിങ്ങ് വിദ്യാർത്ഥിനിയുമാണ്. ചടയമംഗലം നെട്ടേത്തറയിൽ രാവിലെ 8 മണിയോടെയാണ് സംഭവം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ksrtc ബസ് ഓവർടെക് ചെയ്തു ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരണപ്പെട്ടു റോഡിൽ ആ കിടന്ന 20മിനിറ്റോളം റോഡിൽ യുവാവ് റോഡിൽ കിടന്നു. രക്ഷപ്പെടുത്തുന്നതിന് പകരം .
യാത്രകാരും നാട്ടുകാരും കാഴ്ചക്കാരായി നിൽക്കുകയും അപകടത്തിന്റെ ദൃശ്യം പകർത്താനുമാണ് ശ്രമിച്ചത്.
ഉദയകുമാർ എന്ന പ്രദേശവാസി സുഹൃത്തിനെ പോയി വിളിച്ചു കൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണപെട്ട രണ്ടുപേരും സുഹൃത്തുക്കളാണ്.