ന്യൂഡൽഹി• ഹജ് നയത്തില്‍ മാറ്റവുമായി കേന്ദ്രം. വിഐപി ക്വോട്ട ഒഴിവാക്കി. ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 ആക്കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവയാണ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഹജ് തീർഥാടകർക്ക് അപേക്ഷിക്കുമ്പോൾ രണ്ടു പോയിന്റുകൾ മുൻഗണനാക്രമത്തിൽ നൽകാനും സൗകര്യമുണ്ടാകും. 300 രൂപയുടെ ഹജ് അപേക്ഷാ ഫീസ് ഒഴിവാക്കി.ഹജ് അപേക്ഷകർക്ക് അടുത്തുള്ള വിമാനത്താവളത്തിൽനിന്നു യാത്രയ്ക്ക് അവസരമൊരുക്കണമെന്ന് നിർദേശം നൽകിയിരുന്നു. സബ്സിഡി നിർത്തലാക്കിയതോടെ ഹജിന്റെ യാത്രച്ചെലവ് വർധിച്ചു. ഏറ്റവുമടുത്ത വിമാനത്താവളത്തിൽ പുറപ്പെടൽ പോയിന്റ് നൽകുന്നതോടെ നിരക്ക് കുറയ്ക്കാനാകും.