സ്‌പേസ് എക്‌സിന്റെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്ക് കരുത്തു പകരുന്ന സ്റ്റാർഷിപ്പ് റോക്കറ്റിന്റെ നിർണായക പരീക്ഷണം പൂർത്തിയായി. ഭൂമിയെ വലംവച്ചുള്ള വിക്ഷേപണത്തിന് മുന്നോടിയായി സ്റ്റാർഷിപ്പിന്റെ 33 എൻജിനുകൾ പ്രവർത്തിപ്പിച്ചുകൊണ്ടുള്ള പരീക്ഷണത്തിനിടെ രണ്ടെണ്ണം പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചില്ലെന്ന് ഇലോൺ മസ്‌ക് അറിയിച്ചു. ഒരെണ്ണത്തിന്റെ പ്രവർത്തനം പരീക്ഷണത്തിനു മുൻപ് തന്നെ സ്‌പേസ്എക്‌സ് സംഘം അവസാനിപ്പിച്ചെങ്കിൽ മറ്റൊന്ന് പരീക്ഷണത്തിനിടെ പരാജയപ്പെടുകയായിരുന്നു. അതേസമയം, 31 എണ്ണം പൂർണമായും പ്രവർത്തിച്ചുവെന്നും റോക്കറ്റിനെ ബഹിരാകാശത്തേക്കെത്തിക്കുവാൻ ഇതു ധാരാളമാണെന്നും ഇലോൺ മസ്‌ക് അറിയിച്ചു. തറയിൽ ഉറപ്പിച്ച നിലയിൽ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടു നിൽക്കുന്ന പരീക്ഷണഫലം സ്റ്റാർഷിപ്പിന്റെ നിർമാണ പുരോഗതിയിൽ നിർണായകമാണ്....