ഇന്ത്യയെ നടുക്കി വീണ്ടും ഫ്രിഡ്ജ് കൊലപാതകം. അസമിൽ ഭർത്താവിനെയും ഭർതൃമാതാവിനേയും കൊന്ന് ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവതി. നേരത്തെ ഡൽഹിയിലെ ശ്രദ്ധാ വാക്കർ കൊലപാതകവും , നിക്കി യാദവ് കൊലപാതകവും സമാന രീതിയിലായിരുന്നു. കൊലയ്ക്ക് ശേഷം ശരീര ഭാഗങ്ങൾ ഫ്രിഡ്ജിൽ തന്നെയാണ് രണ്ട് കേസുകളിലും സൂക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് അസമിലും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്. അസമിലെ നൂൺമതിയിലാണ് സംഭവം. വന്ദന കലിത എന്ന യുവതി മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ചേർന്നാണ് യുവതിയുടെ ഭർത്താവ് അമർജ്യോതി ദേയേയും മാതാവ് ശങ്കരി ദേയേയും കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഫ്രിഡ്ജിലാക്കിയത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ഗുവാഹത്തിയിൽ നിന്ന് 150 കിമി അകലെയുള്ള ചിറാപുഞ്ചിയിൽ പോയി ശരീര ഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.അമർജ്യോതിയേയുംശങ്കരി ദേയേയും കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വന്ദനയുമായി നടത്തിയ തെളിവെടുപ്പിനിടെ യുവതി തന്നെയാണ് ശരീരഭാഗങ്ങൾ കളഞ്ഞ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്.