ദമ്പതികൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കൊല്ലം മൈലക്കാട് വെച്ചാണ് അപകടമുണ്ടായത്. കേരളപുരം വരട്ടുചിറ വിജയ ഭവനത്തിൽ ആർ. ഷീലയാണ് (51) മരിച്ചത്.കാർ ഓടിച്ചിരുന്ന ഇവരുടെ ഭർത്താവ് സി.വിജയന് പരുക്കേറ്റു. ഇന്നലെ പുലർച്ചെ 5ന് ദേശീയ പാതയിൽ മൈലക്കാടാണ് അപകടം. തിരുവനന്തപുരത്തെ ആശുപത്രിയിൽ പരിശോധനയ്ക്കായി കാറിൽ പോകുകയായിരുന്നു ദമ്പതികൾ മുന്നിൽ പോയ ബൈക്കിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീല മരിച്ചു. സംസ്കാരം നടത്തി. മക്കൾ: ആകാശ് വിജയൻ, അനസ് വിജയൻ. കൊട്ടിയം പൊലീസ് കേസെടുത്തു.