തെന്മല: തെങ്കാശിയിൽ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് ചെങ്കോട്ടയിൽ നിന്ന് പിടിയിലായത്. പാവൂർ സത്രം ലവൽക്രോസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആക്രമിക്കപ്പെട്ടത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും അനീഷിനെതിരെ സമാന കേസ് ഉണ്ട്. കൊല്ലം സ്വദേശിയായ യുവതി വ്യാഴാഴ്ച രാത്രി 8.30നാണ് ആക്രമണത്തിന് ഇരയായത്. ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. അകത്തുനിന്ന് മുറി പൂട്ടിയ ശേഷം മുഖത്ത് അടിച്ച് ആക്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.