വളളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ചു; തഴക്കര ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍

ആലപ്പുഴ: വളളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. വൈക്കം ടി വി പുരം സ്വദേശി സനുവാണ് അറസ്റ്റിലായത്. വള്ളികുന്നം പൊലീസാണ് ഇയാളെ പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തില്‍ പൂജാരിയാണ് അറസ്റ്റിലായ സനു.
കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ വീടുകളിലെത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
ഇതിനുപുറമെ മറ്റ് പല പരാതികളും പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.