NH 66 ന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടി ഹൈവേയിൽ #പള്ളിപ്പുറം CRPF ക്യാമ്പ് മുതൽ മംഗലപുരം വരെയുള്ള ഭാഗത്ത് 17.02.2023 മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ബഹു : തിരുവനന്തപുരം ADM അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ടി ഹൈവേയിലൂടെ തന്നെ പള്ളിപ്പുറം സിഗ്നൽ jn മുതൽ മംഗലപുരം വരെ "oneway" ആയി പോകേണ്ടതും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മംഗലപുരം jn ൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ടെക്‌നോ സിറ്റിയുടെ മുൻഭാഗത്തുള്ള റോഡ് വഴി പള്ളിപ്പുറം സിഗ്നൽ കഴിഞ്ഞു NH 66 ൽ കയറി യാത്ര തുടരേണ്ടതുമാണ്. ഇത് സംബന്ധിച്ച് എല്ലാ ക്ലസ്റ്റർ ഓഫീസർമാരും ജീവനക്കാർക്ക് കൃത്യമായ നിർദ്ദേശം നൽകേണ്ടതാണ്.