ചെന്നൈ: തമിഴ്നാട് കടലൂരിൽ കുടുംബവഴക്കിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേരെ ബന്ധു തീകൊളുത്തി കൊലപ്പെടുത്തി. അക്രമിയും തീകൊളുത്തി മരിച്ചു. തമിഴരസി, അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹാസിനി, തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ്, ധനലക്ഷ്മിയുടെ ഭർത്താവ് സർഗുരു എന്നിവരാണ് മരിച്ചത്. സർഗുരുവാണ് മറ്റുള്ളവരെ തീകൊളുത്തി കൊന്നത്. ഗുരുതരമായി പരുക്കേറ്റ ധനലക്ഷ്മി സർക്കാർ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. കടലൂരിൽ ചെല്ലാങ്കുപ്പം വെള്ളി പിള്ളയാർ കോവിൽ തെരുവിലാണ് ദാരുണ സംഭവം. പ്രകാശ് – തമിഴരസി ദമ്പതികൾ ഇവിടെയാണ് താമസിച്ചിരുന്നത്. ഇവരുടെ ഏകമകളാണ് ഹാസിനി....