കേരളത്തിലെ ആഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് രാജ്യാന്തരതലത്തില്‍ തൊഴില്‍ നേടാൻ സഹായകരമാകുന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഭാഷാ പഠന കേന്ദ്രം, "നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് "(NIFL)
ഉടൻ യാഥാർത്ഥ്യമാകും. സംസ്ഥാനത്ത് ആന്താരാഷ്ട്ര നിലവാരമുളള വിദേശ ഭാഷാപഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ആദ്യപടിയായിട്ടാണ് തിരുവനന്തപുരം മേട്ടുക്കടയിൽ ആദ്യ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈ
റ്റിന്റെ പ്രകാശനം
നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. www.nifl.norkaroots.org എന്നതാണ് വെബ്സൈറ്റ് വിലാസം.
ഇംഗീഷ് ഭാഷയില്‍ ഒ ഇ റ്റി (O.E.T-Occupational English Test) , ഐ ഇ എല്‍ ടി എസ് (IELTS-International English Language Testing System) , ജര്‍മ്മന്‍ ഭാഷയില്‍ CEFR (Common European Framework of Reference for Languages) എ 1, എ2, ബി1, ബി 2 ലവല്‍ വരെയും പഠിക്കാന്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജില്‍ അവസരം ഉണ്ടാകും. യോഗ്യതയുള്ള അദ്ധ്യാപകര്‍, അനുയോജ്യമായ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അത്യാധുനിക ക്ലാസ് മുറികള്‍ എന്നിവ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍
ജി.എന്‍.എo/ ബി. എസ്.സി യോഗ്യതയുളള നഴ്‌സുമാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
ബി.പി.എല്‍ വിഭാഗത്തിനും എസ്.സി (പട്ടികജാതി) ,എസ്.ടി (പട്ടികവര്‍ഗ്ഗം) വിഭാഗത്തിനും പഠനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. മറ്റ് എ .പി. എല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം ഫീസ് അടച്ചാല്‍ മതിയാകുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയ മലയാളി യുവതീ യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകുന്നതിന് പ്രധാന വെല്ലുവിളിയാകുന്നത് ഭാഷാപരിജ്ഞാനത്തിന്റെ കുറവുമൂലമാണ്. ഇംഗ്ലീഷ് ഉള്‍പ്പെടെയുളള ഭാഷയില്‍ മികച്ച ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക റൂട്ട്‌സ് ഭാഷാപഠന കേന്ദ്രത്തിന് തുടക്കമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ തൊഴിലന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനോടൊപ്പം തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന തരത്തിൽ ഒരു മൈഗ്രേഷഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. വിദേശ കുടിയേറ്റത്തിന്റെ മൂന്ന് പ്രധാന ഘട്ടങ്ങൾ നോർക്ക വഴി സാധ്യമാണെന്നും ഹരികൃഷ്ണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.
ഒ.ഇ .ടി ,
ഐ. ഇ. എല്‍ .ടി .എസ് പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയാത്ത , എന്നാല്‍ വിജയത്തിനടുത്ത് സ്‌കോര്‍ നേടിയവര്‍ക്കും, കേരള നോളജ് എക്കണോമി മിഷന്റെ DWMS (ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്പിലെ ഇംഗ്ലീഷ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ നേടിയവര്‍ക്കും മുന്‍ഗണന ഉണ്ടാകും. പഠനമികവുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോർക്ക റൂട്ട്സുമായി റിക്രൂട്ട്മെന്റ് കരാറുളള വിദേശരാജ്യങ്ങളിൽ തൊഴില്‍ നേടാനും അവസരം ഉണ്ടാകും.
ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷാ പഠനത്തിനാണ് നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജില്‍ അവസരം. പിന്നീട് മറ്റ് വിദേശഭാഷകളും നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജ് ഉള്‍പ്പെടുത്തും. വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ 1800 425 3939 (ഇന്ത്യയില്‍നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.