'ഞാൻ സിംഗിള്‍ അല്ല', വാലന്റൈൻ ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം പ്രണയത്തിലാണ് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. കാളിദാസിന്റെ സാമൂഹ്യമ മാധ്യമ പോസ്റ്റുകളിലൂടെയാണ് താരത്തിന്റെ പ്രണയം ആരാധകര്‍ അറിഞ്ഞത്. ഇപ്പോഴിതാ കാളിദാസ് ജയറാം തന്നെ തന്റെ പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു.ഞാൻ സിംഗിള്‍ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് വാലന്റൈൻ ദിനത്തില്‍ കാളിദാസ് ജയറാം കാമുകി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നൈല, ഉഷ ശിവദ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കാളിദാസിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു കാളിദാസ് ജയറാം തരുണിയുടെ ഫോട്ടോ പങ്കുവെച്ചത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയും മോഡലുമായ തരിണിയും കാളിദാസും ജയറാമും, പാര്‍വതിയും, മാളവികയും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നതോടെ താരം പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നു.കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ 'നക്ഷിത്തിരം നഗര്‍കിരത്' ആണ്. പാ രഞ്‍ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. 'നക്ഷത്തിരം നഗര്‍കിരത്' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. തെൻമ സംഗീത സംവിധാനം നിര്‍വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ നായികയായത് ദുഷറ വിജയൻ ആണ്. കലൈയരശന, ഹരി കൃഷ്‍ണൻ, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്‍ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. വിഷ്‍ണു വിശാലും എസ് ജെ സൂര്യയുമാണ് നായകൻമാര്‍. എക്സ്റ്റൻഡഡ് കാമിയോ ആയി ധനുഷ് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗികമായി ധനുഷ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.