കർണ്ണാടകത്തിലെ ഹുൻസൂരിൽ നിന്നും പച്ചക്കറി കയറ്റി തലശ്ശേരിക്ക് പോകുകയായിരുന്ന KA 45 6708 ലോറി ആണ് വ്യാജമായി ഉണ്ടാക്കിയ കേരള ടാക്സ് റസീപ്റ്റും പെർമിറ്റും വ്യാജമായി നിർമ്മിച്ച് കേരളത്തിലേക്ക് കടക്കാൻ ശ്രെമിച്ചത്, വാഹനം RTO പിടിച്ചെടുത്ത് ഇരിട്ടി പോലീസിന് കൈമാറിയിട്ടുണ്ട് . കാലാവധി കഴിഞ്ഞതും നേരത്തെ ഇതേ ചെക്ക് പോസ്റ്റിൽ നിന്നും അനുവദിച്ചതുമായ പെർമിറ്റിൽ ടാക്‌സിൻ്റെ കാലാവധി എഡിറ്റ് ചെയ്ത് ചേർത്ത് വ്യാജമായി ഉണ്ടാക്കിയതാണ് . വാഹൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇപ്പോൾ എവിടെ നിന്നും കേരള പെർമിറ്റും ടാക്സും അടക്കാം എന്നതാണ് ഇവിടെ ദുരുപുയോഗം ചെയ്തിട്ടുള്ളത്. പെട്ടെന്ന് നോക്കിയാൽ മനസ്സിലാവാത്ത വിധത്തിൽ വളരെ ശ്രദ്ധയോടെ ഉണ്ടാക്കിയതാണ് ഇത്. എന്നാൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന AMVI ശ്രീ. അരുൺ കുമാറിൻ്റെ ബുദ്ധിപരമായ നീക്കമാണ് ഇത് തിരിച്ചറിയാൻ ഇടയാക്കിയത് . ഇരിട്ടി SHO കോടതിയിൽ ഹാജരാക്കിയ ഡ്രൈവർ പ്രതാപിനെ റിമാൻ്റ് ചെയ്തു. വാഹനം ഇപ്പോൾ ഇരിട്ടി പോലീസ് കസ്റ്റഡിയിൽ ആണ് .
#mvdkerala