കർണ്ണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയും കോൺഗ്രസ് നേതാവുമായ ടി. ജോൺ (92) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് ബംഗളൂരു ക്വീൻസ് റോഡ് സെന്റ് മേരീസ് ജെഎസ്ഒ കത്തീഡ്രൽ പള്ളിയിൽ നടക്കും. 1999- 2004 കാലയളവിൽ കർണാടക സർക്കാരിൽ മന്ത്രിയായിരുന്നു.ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. ഏകദേശം ഏഴു പതിറ്റാണ്ട് മുൻപ് കർണാടകയിലെ കൂർഗിലേക്ക് കൂടിയേറിയ ടി. ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിൽ സജീവമായത്.