ബൈക്ക് ഓടിച്ചുവന്ന ഭർത്താവ് റോഡിന് നടുവിൽ കേബിൾ കണ്ട് തലകുനിച്ചു.പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ ചുറ്റി തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്ന മകൻ്റെ ദേഹത്ത് മറ്റൊരു കേബിളും കുടുങ്ങി. എന്നാൽ അമ്മയുടെ അപകടം കണ്ട് വേഗത കുറച്ചതിനാൽ അപകടം ഉണ്ടായില്ലകരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഇന്നലെ രാത്രി 10.20നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം.